ഉദുമലപേട്ട സ്വദേശികളായ അരുണ്‍ കേശവന്‍ (43), ഭാര്യ സുധ (30), മക്കളായ സുജ സെല്‍വ (10), സുരേഷ് കാര്‍ത്തിക് (6), മാതാവ് പഴനിയമ്മ (60) എന്നിവരാണ് കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്.
ഇടുക്കി: കുടുംബനാഥന്റെ രോഗബാധയെ തുടര്ന്നുണ്ടായ സാമ്പത്തിക പരാധീനതയെ തുടര്ന്ന് അഞ്ചഗം കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ആറുവയസുകാരന് മരിച്ചു. ഉദുമലപേട്ടയിലാണ് സംഭവം. ഗൃഹനാഥന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടര്ന്ന് കുടുംബം കടുത്ത സാമ്പത്തീക പരാധീനതയിലായിരുന്നു. ഇതിനെതുടര്ന്നാണ് കുടുംബസഹിതം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോര്ട്ടുകളുണ്ട്.
ഉദുമലപേട്ട സ്വദേശികളായ അരുണ് കേശവന് (43), ഭാര്യ സുധ (30), മക്കളായ സുജ സെല്വ (10), സുരേഷ് കാര്ത്തിക് (6), മാതാവ് പഴനിയമ്മ (60) എന്നിവരാണ് കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്. ഇതില് ആറുവയസുകാരനായ സുരേഷ് കാര്ത്തികാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മറ്റുള്ളവര് കോയമ്പത്തൂര് മെഡിക്കല് കോളേജില് ത്രീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
