ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ദില്ലി: രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് എത്തി മുറിയുടെ വാതില്‍ പൊളിച്ച് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല്, അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. 

രാഷ്ട്രപതിയുടെ ഓഫീസിലെ ജീവനക്കാരനായ ത്രിലോക് ചന്ദാണ് മരിച്ചത്. ത്രിലോക് ചന്ദ് അസുഖ ബാധിതനായിരുന്നതായി സംശയമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചതെങ്ങനെയെന്നത് വ്യക്തമല്ല. ഹൃദയാഘാതമാകാം കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി.