കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനിടയിലാണ് മന്ത്രിയുടെ പിറകിൽനിൽക്കുന്ന പെൺകുട്ടി ക്യാമറയിലേക്ക് നോക്കി ഗോഷ്ടി കാണിച്ചത്. 

ദില്ലി: കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകിൽനിന്ന് ​'ഗോഷ്ടി കാണിക്കുന്ന' പെൺകുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനിടയിലാണ് മന്ത്രിയുടെ പിറകിൽനിൽക്കുന്ന പെൺകുട്ടി ക്യാമറയിലേക്ക് നോക്കി ഗോഷ്ടി കാണിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിയുടെ പിറകിൽനിന്ന് കളിയാക്കികൊണ്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ ആളുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.