സര്‍വ്വകക്ഷി യോഗത്തില്‍ നിയമന്ത്രി എ.കെ ബാലന്‍ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നിലപാടെടുത്തതിനാലാണ് എ.കെ ബാലനെ യോഗത്തിലേക്ക് വിളിക്കാത്തതെന്നാണ് സൂചന.

തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തില്‍ നിയമന്ത്രി എ.കെ ബാലന്‍ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നിലപാടെടുത്തതിനാലാണ് എ.കെ ബാലനെ യോഗത്തിലേക്ക് വിളിക്കാത്തതെന്നാണ് സൂചന. പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ 1991 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നായിരുന്നു മന്ത്രി എ.കെ ബാലന്‍റെ പ്രതികരണം.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ്. ഇതുപ്രകാരം 1991 ല്‍ കേരള ഹൈക്കോടതി ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശരിവെക്കുകയായിരുന്നു. പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ 91 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം.

അതേസമയം സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ മന്ത്രി എ.കെ ബാലന്‍ വിശദീകരണം നല്‍കി‍. എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പങ്കെടുക്കാഞ്ഞത്. വകുപ്പിലെ കാര്യം ആയതുകൊണ്ടാണ് ദേവസ്വം മന്ത്രി പങ്കെടുക്കുന്നത്. സുപ്രീംകോടതി ഉത്തരവില്‍ സ്റ്റേ എന്ന് പറയാത്ത സ്ഥിതിക്ക് സ്ത്രീ പ്രവേശനം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More: സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം; വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി