രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. സംഭവത്തില്‍ വനിതാകമ്മിഷനും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.