തിരുവനന്തപുരം: ഫോൺ കെണിക്കേസിൽ കോടതി കുറ്റവിമുക്​തനാക്കിയ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടത്താനാണു തീരുമാനം. സത്യപ്രതിജ്ഞക്കായി ഗവർണർ പി.സദാശിവത്തോട് സർക്കാർ സമയം ചോദിച്ചു. മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്‍റെ തിരിച്ചുവരവ്.

ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരികെ എത്തണമെന്നും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗവും തീരുമാനിച്ചിരുന്നു.