ക്ലബ്ബില്‍ പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ വൈകുന്നേരം യുവാവിനോടു നിശാക്ലബിൽനിന്നു പുറത്തുപോകാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ലണ്ടൻ: നിശാക്ലബിൽ നിന്ന് പുറത്താക്കിയതിനെ തുടര്ന്ന് 21 കാരന് ക്ലബിലേക്ക് കാറോടിച്ച് കയറ്റി. ഗ്രേവ്സെൻഡിലെ ക്വീൻ സ്ട്രീറ്റിലുള്ള ബ്ലേക്ക് നിശാക്ലബിലായിരുന്നു സംഭവം. വാഹനമിടിച്ച് ക്ലബിലുണ്ടായിരുന്ന 13 പേർക്ക് പരുക്കേറ്റു.
ക്ലബ്ബില് പ്രശ്നമുണ്ടാക്കിയതിന്റെ പേരില് വൈകുന്നേരം യുവാവിനോടു നിശാക്ലബിൽനിന്നു പുറത്തുപോകാൻ ജീവനക്കാര് ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരികെ വന്നെങ്കിലും ഇയാളെ അകത്ത് പ്രവേശിപ്പിച്ചില്ല. ഈ ദേഷ്യത്തില് യുവാവ് തന്റെ സുസുക്കി വിറ്റാറ കാര് ക്ലബിനുള്ളിലേക്ക് അതിവേഗത്തില് ഓടിച്ചു കയറ്റി. രാത്രി 11.45ഓടെയാണ് പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. വലിയ ആക്രമണമായിരുന്നിട്ടും ആരും കൊല്ലപ്പെടാതിരുന്നത് അത്ഭുതമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. കൊലപാതക ശ്രമം ആരോപിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
