തിരുവല്ലം: പനത്തുറ തോട്ടുമുക്കില്‍ പൊഴിക്കരക്കടലില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ സംഘത്തില്‍പ്പെട്ട യുവാവിനെ കാണാതായി. പാച്ചല്ലൂര്‍ പനത്തുറ വേലിത്തല വീട്ടില്‍ മണിയന്റെയും പത്മിനിയുടേയും മകന്‍ മഹേഷ് (19) നെയാണ് കടലില്‍ കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് മഹേഷും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. അഴിമുഖമായ പൊഴിക്കരയില്‍ കനത്ത തിരമാലയും അടിയൊഴുക്കുമുള്ള സ്ഥലമാണ്. പനത്തുറ പൊഴിക്കര തീരദേശ പോലീസും മറെയിന്‍ എന്‍ഫോഴ്‌സ്‌മെന്റും രാത്രി വൈകിയും തിരച്ചില്‍ നടത്തുന്നുണ്ട്. കാണാതായ മഹേഷ് പരവന്‍ കുന്നിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരി- വിദ്യ. ഇന്നും തെരച്ചില്‍ തുടരും.
