ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സി പി എം കേന്ദ്രമാണ് എ കെ ജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍

കൊച്ചി: ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്‍റര്‍ സീൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

എകെജി സെന്ററിൽ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.

ശബരിമല പൂങ്കാവനം തകർക്കാൻ ഷൂസിട്ട പൊലീസുകാർ ശ്രമിച്ചാൽ അയ്യപ്പ ഭക്തർ എകെജി സെന്റർ അടിച്ചു തകർക്കുമെന്നാണ് താൻ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

Read More : എകെജി സെന്‍റര്‍ അടിച്ചു തരിപ്പണമാക്കുമെന്ന് എ എൻ രാധാകൃഷ്ണൻ