നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ബോളിവുഡ് താരം ആമീര്‍ ഖാന്‍. തീരുമാനം തന്റെ ചിത്രങ്ങളെ പ്രതികൂലമായി ബാധിച്ചാലും പ്രശ്‌നമില്ലെന്നും താരം പറഞ്ഞു. രാജ്യത്തിന് ഇപ്പോഴത്തെ തീരുമാനം പ്രധാനമാണ്. അതിനാല്‍ തല്‍ക്കാലത്തേക്കുള്ള ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ കാര്യമായി എടുക്കരുതെന്നും ആമിര്‍ അഭ്യര്‍ത്ഥിച്ചു. കൈയില്‍ കള്ളപ്പണം ഇല്ലാത്തതിനാല്‍ തീരുമാനം തന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ആമിര്‍ കൂട്ടിച്ചേര്‍ത്തു. അമീറിന്റെ പുതിയ ചിത്രമായ ദംഗല്‍ റിലീസിന് തയ്യാറെടുക്കുകയാണ്.