ആം ആദ്മി പാര്‍ട്ടിയിൽ വീണ്ടും പ്രതിസന്ധി. അഞ്ചാറുപേരുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടിയുടേത് കൊട്ടാര രാഷ്‍ട്രീയമാണെന്ന് എഎപി സ്ഥാപകനേതാവ് കുമാര്‍ വിശ്വാസ് വിമര്‍ശിച്ചു. വഞ്ചകനായ കുമാര്‍ വിശ്വാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു വിമര്‍ശനം. പാര്‍ട്ടി അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരിച്ചുപോകണമെന്നും കുമാര്‍ വിശ്വാസ് ആവശ്യപ്പെട്ടു.