ദില്ലി: ദില്ലി ചീഫ് സെക്രട്ടറിയെ മര്‍ദിച്ച എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ വെച്ച് തിങ്കളാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്.

പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു സംഭവം. മര്‍ദനമേറ്റന്നാരോപിച്ച് അന്‍ഷു പ്രകശ് ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ പ്രകാശ് ജാര്‍വലിനെ തെളിവൊന്നുമില്ലാതെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.