പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അർബുദ രോഗബാധിതയായി ദീർഘകാലമായി ചികിത്സയിലായിരുന്നു. 

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അർബുദ രോഗബാധിതയായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവിനെ കാണാൻ മദനി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയാണ് മദനി. ക്യാന്‍സര്‍ ബാധിച്ച് കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മയെ കാണുന്നതിന് പലതവണ മദനി ജാമ്യം നേടി കേരളത്തില്‍ വന്നിരുന്നു.