മതിലിലെയും മനസിലെയും ഓർമകള്‍ അനശ്വരം അഭിമന്യുവിന്‍റെ അവസാന അക്ഷരങ്ങള്‍ കൂട്ടുകാർ ചില്ലിട്ടു പ്രതിഷേധവുമായി ഡിവൈഎഫ്ഐ കോളേജിനുമുന്നില്‍ ചിത്രം വരച്ച് പ്രതിഷേധം
കൊച്ചി: അഭിമന്യുവിന്റെ ഓർമകള് അനശ്വരമാക്കാന് അഭിമന്യു അവസാനമായി ചുവരെഴുതിയ മതില് കൂട്ടുകാർ ഫ്രെയിംചെയ്തു. വർഗീയത തുലയട്ടെയെന്ന അവന്റെ മുദ്രാവാക്യം മഴയും വെയിലുമേറ്റ് ഇനി ഒരിക്കലും മായില്ല.
കോളേജിന്റെ പിറകുവശത്തെ ഈ മതിലിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് അഭിമന്യുവിന്റെ ജീവനെടുത്തത്. ഇനിയുള്ളകാലമത്രയും കൂട്ടുകാരുടെ പ്രിയപ്പെട്ട വട്ടവടയുടെ അവസാന അക്ഷരങ്ങള് മാഞ്ഞുപോകാതിരിക്കാന് ആ മതില്തന്നെ കൂട്ടുകാർ ചില്ലിട്ടു.
വർഗീയത തുലയട്ടെയെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെത്തിയ കലാകാരന്മാർ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കോളേജിന് പുറത്തുവലിച്ചുകെട്ടിയ ക്യാന്വാസില് അവർ ആവിഷ്കരിച്ചത് പ്രതിഷേധത്തിന്റെ അണയാത്ത കനല്.
തുടർന്ന് ഹൃദയപക്ഷമെന്ന പേരില് രാജേന്ദ്രമൈതാനത്ത് പ്രതിഷേധ സംഗമം. പ്രൊഫ. എം.കെ സാനു ഉള്പ്പടെ സാംസ്കാരിക സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു.
