ദുബായ്: പുതുവര്‍ഷത്തില്‍ മലയാളിക്ക് ദുബായിയില്‍ 20 കോടിയുടെ സമ്മാനം. ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് ഹരികൃഷ്ണന്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ നിഷ, ഏഴു വയസുകാരനായ മകന്‍ കരണ്‍ എന്നിവര്‍ക്കൊപ്പം അജ്മാനിലാണു താമസം. അവാര്‍ഡ് തുക റിട്ടയര്‍മെന്‍റ് ജീവിതത്തിനും മകന്‍റെ വിദ്യാഭ്യാസത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവയ്ക്കുമെന്നു ഹരികൃഷ്ണന്‍ പറയുന്നു.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും.നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.