പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ നേരത്തെ തന്നെ ബി.ജെ.പി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പിണറായി വജയന്‍ ഹൈദരാബാദിലെത്തിയാല്‍ തടയുമെന്ന് ആദ്യം ഭീഷണി മുഴക്കിയ നേതാക്കള്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മലയാളി സമാജത്തിന്റെ പരിപാടിക്ക് പൊലീസ് ഒരുക്കിയിരുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രകടനമായെത്തി. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കമാന്‍ഡോകളെ അടക്കം വേദിക്ക് പുറത്ത് വിന്യസിച്ചിരുന്നു. വേദിക്ക് പുറത്തുവെച്ച് തന്നെ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മലയാളി സമാജത്തിന്റെ പരിപാടിക്ക് ശേഷം സി.പി.എം ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന മഹാജനപഥയാത്രയുടെ സമാപന ചടങ്ങില്‍ പിണറായി പങ്കെടുക്കും. അവിടെയും പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്.
