റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും മകനും മരിച്ചു. മലപ്പുറം താനൂര്‍ വടുതലയില്‍ അഫ്‌സലിന്റെ ഭാര്യ സഫീറയും മകന്‍ മുഹമ്മദ് അമനുമാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാബിഗിനടുത്ത് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്‌സല്‍ ഓടിച്ച പിക്അപ് ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ റാബിഗ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.