കാലിഫോര്‍ണിയ: ഏത് കുറ്റകൃത്യം ചെയ്യുന്ന ആളും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കാറുണ്ട് എന്നാണല്ലോ. അമേരിക്കയില്‍ ഇക്കഴിഞ്ഞ ജൂലൈ 28 ന് ഒരു കള്ളന്‍ പിടിയിലായത് എങ്ങനെയാണെന്നോ, പോലീസിന് ലഭിച്ച തെളിവ് എന്താണെന്നറിഞ്ഞാല്‍ അത്ഭുതപ്പെടും.
ആന്‍ഡ്രൂ ഡേവിഡ് ജെന്‍സണ്‍ എന്ന 42 കാരനാണ് മോഷണക്കുറ്റത്തിന് പിടിയിലായത്. വീട് കുത്തി തുറന്ന് മോഷണം നടത്തി എന്നതായിരുന്നു കുറ്റം. എന്ത് തെളിവാണ് കേസില്‍ തുമ്പ് ഉണ്ടാക്കിയതെന്നറിയേണ്ടേ. കക്കൂസ് മാലിന്യമാണ് കള്ളനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
മോഷണം നടത്തിയതിന് ശേഷം അതേ വീട്ടിലെ കക്കൂസ് ഉപയോഗിച്ച കള്ളന്‍ ഫ്ലഷ് ചെയ്യാന്‍ വിട്ട് പോയി. കക്കൂസ് മാലിന്യത്തിന്‍റെ ഡിഎന്‍എ പരിശോധിച്ച് പോലീസ് കള്ളനെ പിടികൂടുകയായിരുന്നു.
