മൈസൂര്‍: കര്‍ണാടകത്തിലെ മൈസൂര്‍ സെന്‍ട്രല്‍ ജയിനുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു തടവുകാരന്‍ മരിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് പൂജാരിയെ കൊലപ്പെടുത്തിയെ കേസില്‍ വിചാരണ തടവുകാരനായ മുസ്തഫയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. ഉച്ചഭക്ഷണ സമയത്തിനിടെ മുസ്തഫയും മറ്റൊരു തടവുകാരനായ കിരണ്‍ ഷെട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.