ദില്ലി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ കമ്മീഷന്‍ നസീം സെയ്ദി വിരമിക്കുന്ന സാഹചര്യത്തിലാണ് അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു അചല്‍ കുമാര്‍ ജ്യോതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ആറുമാസത്തെ കാലാവധിയാകും അചല്‍കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്ത് ലഭിക്കുക. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പായിരിക്കും ഈ കാലയളവില്‍ അചല്‍ കുമാര്‍ ജ്യോതിക്ക് നടത്തേണ്ടിവരിക.