തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. പാര്‍ട്ടി നിര്‍ദേശിക്കുന്ന സ്ഥാനങ്ങളോട് വി.എസിന് അതൃപ്തിയാണ്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

ഭരണപരിഷ്കാര കമ്മിഷന്‍ അടക്കമുള്ള പദവികളാണു വി.എസിനുവേണ്ടി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങളിലൊന്നും അദ്ദേഹം തീരുമാനം പറഞ്ഞിട്ടില്ല.

വി.എസുമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം സംബന്ധിച്ചു ചര്‍ച്ച നടത്തും.