ദളിത് വിഭാഗക്കരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രണം. കൊപ്പം വിളയുര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയായ ബിജു നാരായണ ശര്‍മ്മക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്ഇന്നലെയാണ് ഏലംകുളം സ്വദേശിയായ പൂജാരിക്ക് നേരെ പട്ടാമ്പി കൊപ്പത്തു വെച്ച് ആ സിഡ് ആക്രമണം നടന്നത്
ഫുള്‍ക്കൈ ടീഷര്‍ട്ടും നീല ട്രാക്ക്പാന്‍റ്സും ഷൂസും കൈയ്യുറും ധരിച്ചയാളാണ് ആക്രണം നടത്തിയതെന്ന് പൂജാരി പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രീകപഠനത്തില്‍ അംഗീകാരം ലഭിച്ച അബ്രാഹ്മണനാണ് ബിജു വിളയുരില്‍ ആദിമാര്‍ഗ്ഗതന്ത്ര വിദ്യാപീഢമെന്ന ഒരു സ്ഥാപനവും നടത്തിവരുന്നുണ്ട്. രണ്ടു മാസംമുമ്പ് ഏഴു ദിവസത്തെ വേദ പഠനശിബിരം നടത്തിയതില്‍ എതിര്‍പ്പുകളുണ്ടായതായി സൂചനയുണ്ട്. കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അനവേഷണം നടത്തിവരികയാണ്. പൂജാരിയുടെ നില മെച്ചപ്പെട്ടു വരുന്നു.
