ബംഗളൂരു: ബംഗളുരുവില്‍ ജി.എസ്.ടിയ്ക്ക് എതിരായ സമരത്തില്‍ പങ്കെടുത്ത് നടന്‍ പ്രകാശ് രാജ്. കൈത്തറി -കരകൗശല ഉത്പന്നങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാടക പ്രവര്‍ത്തകന്‍ പ്രസന്ന നടത്തുന്ന സമരത്തിനാണ് പ്രകാശ് രാജ് ഐക്യദാര്‍ഢ്യവുമായി എത്തിയത്. അഞ്ച് ദിവസം മുന്‍പാണ് ബസവനഗുഡിയില്‍ പ്രസന്ന സമരം തുടങ്ങിയത്.