തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍.പിള്ള ഗോവയില്‍ മരിച്ച നിലയില്‍. 27 വയസ്സായിരുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രമായ സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിദ്ധു ശ്രദ്ധിക്കപ്പെട്ടത്. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ്. 

കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണവാര്‍ത്ത അറിഞ്ഞ് ഗോവയില്‍ എത്തിയ സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തൃശ്ശൂര്‍ പട്ടിക്കാട്ട് പീച്ചി റോഡിലുള്ള വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്.