കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ.ആളൂര്‍.ആളൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ട്ടിന്‍ ഒഴികെയുള്ള പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ആളൂര്‍ പറഞ്ഞു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സുനി പറഞ്ഞുവെന്നും ആളൂര്‍ വ്യക്തമാക്കി.

പ്രമാദമായ പലകേസുകളിലും കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായിട്ടുള്ള അഭിഭാഷകനാണ് അഡ്വ. ആളൂര്‍. സൗമ്യ വധക്കേസില്‍ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗോവിന്ദച്ചാമിയ്ക്കും വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ മുമ്പ് ഹാജരായിരുന്നു.

ഗോവിന്ദച്ചാമിയുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചപ്പോഴും ഹാജരായത് ആളൂരായിരുന്നു.