കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഒന്നാം പ്രതി സുനില്‍ കുമാറിന് ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കളമശ്ശേരി എആര്‍ ക്യാംപിലെ അനീഷാണ് സുനില്‍ കുമാറിന് ജയിലില്‍ ഫോൺ വിളിക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റിലായത്. ജയലില്‍ നിന്ന് സുനില്‍ കുമാറിന് നാദിര്‍ഷായെ വിളിക്കാന്‍ അനീഷ് സഹായിച്ചെന്നാണ് കണ്ടെത്തല്‍. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തു. സുനില്‍ കുമാറിന് വേണ്ടി താന്‍ ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അനീഷ് മൊഴി നൽകി.