കൊച്ചി: ജയിലിലെ ഫോണ്‍വിളിക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. സുനില്‍കുമാര്‍, സഹ തടവുകാരായ വിഷ്ണു, സുനില്‍, വിപിന്‍ ലാല്‍, എന്നിരെ ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ ഇന്നലെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. 

വിഷ്ണുവിന് ഫോണ്‍ എത്തിച്ചത് ഇമ്രാനായിരുന്നു. ജയിലിലെ ഫോണ്‍ ഉപയോഗം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗൂഢാലോചന സംബന്ധിച്ച കേസില് ഇന്നും ആലുവാ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ തുടരും.