അടുക്കള പൊളിച്ച് മൃതദേഹം മറവ് ചെയ്യേണ്ട ഗതികേടിൽ ആദിവാസികൾ. പല ആദിവാസി കോളനികളിലും വീട്ടുമുറ്റങ്ങൾ ശവപ്പറമ്പാകുന്നു . കണ്ണൂർ വാളുമുക്ക് കോളനിയിൽ 50 സെന്‍റിൽ നൂറിലേറെ കുഴിമാടങ്ങളാണുള്ളത്. പൊതുശ്മശാനമുള്ളത് പകുതിയോളം പഞ്ചായത്തുകളിൽ മാത്രമാണ്. പഞ്ചായത്തുകളുടെ അനാസ്ഥ കാരണം ഫണ്ട് പാഴാകുകയും ചെയ്യുന്നു.