ദില്ലി: പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടപങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹം കഴിക്കാന്‍ യാതൊരു തടസ്സവുമില്ലെന്നും, ഇവരെ വിളിച്ചു വരുത്താനോ, എതിര്‍ നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ച് വ്യക്തമാക്കി. 

പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ എതിര്‍ക്കാന്‍ പഞ്ചായത്തുകള്‍ക്കോ, അവരുടെ രക്ഷിതാക്കള്‍ക്കോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദുരഭിമാനക്കൊലുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന സാഹചര്യതത്തില്‍ ഇത്തരം കേസുകള്‍ക്കെതിരെ എന്ത് നടപടി ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയത്.