കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനു വേണ്ടി, അഡ്വ ബി.എ.ആളൂര്‍ ഹാജരാകും.അമീറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇതനുവദിച്ചത്. മലയാളം തനിക്കറിയില്ലെന്നും, കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നും അമീര്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.

വിചാരണതീയതിയായ അടുത്ത മാസം രണ്ടിന് അളൂര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അഡ്വ ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഇന്ന് ഹാജരായി അമീറിനായി വക്കാലത്ത് നല്‍കി. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് അമീര്‍ ഉള്‍ ഇസ്ലാമിന്‍റെ വിചാരണ നടക്കുന്നത്.

നേരത്തെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ധച്ചാമിക്കുവേണ്ടിയും അഡ്വ.ആളൂര്‍ ഹാജരായിരുന്നു.