തൊടുപുഴ: കട്ടപ്പനയിൽ കഴിഞ്ഞ ദിവസം ഇരുപതു കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് ആളൂർ ഹാജരാകും. നെടുങ്കണ്ടം സ്വദേശികളായ മൂന്ന് പ്രതികളിൽ അഡ്വക്കേറ്റ് ബിജുവിന്റെ ജാമ്യത്തിനു വേണ്ടിയാണ് ആളൂർ ഇന്ന് തൊടുപുഴ മുട്ടം കോടതിയിൽ ഹാജരാകുക. ഷിനോ, അഞ്ചുമോൻ എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഹാഷിഷ് ഓയിൽ കടത്തിനെക്കുറിച്ചുളള സൂചന കിട്ടിയതിനെ തുടർന്ന് പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് മൂന്ന് പേർ പിടിയിലായത്. ഓടി രക്ഷപ്പെട്ട എബിൻ ദിവാകരനുൾപെടെ കേസിൽ കൂടുതൽ പേർ പിടിയിലാകാനുളളതിനാൽ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് പോലീസിന്റെ തിരുമാനം.