ഗോവിന്ദച്ചാമി ട്രെയിനില്‍ കയറിയപ്പോള്‍ സൗമ്യ പുറത്ത് ചാടുകയായിരുന്നു. പിന്നെ പ്രതി സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ സൗമ്യ മരണപ്പെടാന്‍ കാരണം ഗോവിന്ദച്ചാമിയല്ല. പ്രതിക്കെതിരെ കോടതിയില്‍ തെളിവ് നല്‍കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്ന് ഫോറന്‍റിക് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവും. കേസിലെ തെളിവുകളൊന്നും ഗോവിന്ദച്ചാമി തെറ്റ് ചെയ്തെന്നതിന് സാധുകരിച്ചില്ലെന്നും അതുകൊണ്ട് തന്നെയാണ് സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചതെന്നും വിധിക്ക് ശേഷം അഡ്വ. ബി.എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.