മുതിര്‍ന്ന മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രശസ്ത തമിഴ് നടി. പ്രകാശ് കെ സ്വാമിയെന്ന മാധ്യമപ്രവർത്തകനെതിരെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി ആരോപണങ്ങളുന്നയിച്ചത്. അതേസമയം, ആക്ഷേപങ്ങള്‍ പ്രകാശ് കെ സ്വാമി നിഷേധിച്ചു.
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രശസ്ത തമിഴ് നടി. പ്രകാശ് കെ സ്വാമിയെന്ന മാധ്യമപ്രവർത്തകനെതിരെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി ആരോപണങ്ങളുന്നയിച്ചത്. അതേസമയം, ആക്ഷേപങ്ങള്‍ പ്രകാശ് കെ സ്വാമി നിഷേധിച്ചു.
ഫേസ്ബുക്ക് സുഹൃത്തായിരുന്ന പ്രകാശ് സ്വാമി തന്‍റെ ഭർത്താവിന്‍റെ മരണശേഷം ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ഫേസ്ബുക്ക് ലൈവിലെ പ്രധാന ആരോപണം. മകന്‍റെ പാസ്പോർട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും താൻ ഇറക്കിവിട്ടതോടെ വാട്സാപ്പിലൂടെയും മോശം വീഡിയോ സന്ദേശങ്ങളും ഭീഷണികളും അയക്കാൻ തുടങ്ങിയെന്നും നടി ആരോപിക്കുന്നു. ഭർത്താവിനെ താൻ കൊന്നതാണെന്ന് പ്രചരിപ്പിക്കുമെന്ന് പ്രകാശ് സ്വാമി ഭീഷണിപ്പെടുത്തിയെന്നും ഒരു തമിഴ് മാഗസിനില്‍ ഇക്കാര്യങ്ങള്‍ അച്ചടിച്ച് വന്നുവെന്നും നടി ഫേസ്ബുക്ക് ലൈവില് പറഞ്ഞു. പ്രകാശ് സ്വാമിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെത്തില്ലെന്നും നടി പറയുന്നു.
ഡിപ്ലോമാറ്റിക് ജേർണലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രകാശ് കെ സ്വാമി അമേരിക്കയിലാണ്. നടിയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന പ്രകാശ് സ്വാമി അവർക്കെതിരായ അന്വേഷണാത്മക റിപ്പോർട്ടുകള്‍ തയ്യാറാക്കുകയാണ് താനെന്നും വിശദീകരിച്ചു
