ഷിക്കാഗോ: പതിനഞ്ചു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോടൊപ്പം പള്ളിയില്‍ പോയി വരുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ലൈവ് ആയി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭീഷണി കാരണം കുട്ടിയും കുടുംബവും വീടു മാറുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ട 40 പേരും പ്രതികരിച്ചില്ല. പിന്നീട് ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു ആണ്‍കുട്ടി നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ആറ് പേരാണ് കേസിലെ പ്രതികള്‍.

ബാല ലൈംഗിക പീഡനം, ലൈംഗിക ദൃശ്യങ്ങളുടെ പ്രചരണം എന്നീ കുറ്റങ്ങള്‍ പ്രതിക്കു മേല്‍ ചുമത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഉടന്‍ തന്നെ ബാക്കിയുള്ളവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു.