നാല് വൈദ്യതി ഉൽപാദന കേന്ദ്രങ്ങൾക്കാണ് പ്രളയത്തിൽ കേട് സംഭവിച്ചത്. വൈദ്യുതി വിതരണ ശ്രഖലയ്ക്കും വലിയ നാശം ഉണ്ടായി. ഇത് 350 കോടിരൂപവരും.

തിരുവനനന്തപുരം: പ്രളയത്തിൽ വൈദ്യുതി ബോർഡിന് ഉണ്ടായ വൻ നഷ്ടത്തിന്‍റെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്ക് ഉയർന്നേക്കാം. 820 കോടി രൂപയാണ് ബോർഡിന് ഉണ്ടായ നഷ്ടം.

നാല് വൈദ്യതി ഉൽപാദന കേന്ദ്രങ്ങൾക്കാണ് പ്രളയത്തിൽ കേട് സംഭവിച്ചത്. വൈദ്യുതി വിതരണ ശ്രഖലയ്ക്കും വലിയ നാശം ഉണ്ടായി. ഇത് 350 കോടിരൂപവരും. ഇതിന് പുറമേ വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടതുകൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപ. 

നഷ്ടപ്പെട്ട തുക അതേപടി ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കാനാകില്ലെങ്കിലും നഷ്ടപ്പെട്ട ആസ്തികൾക്ക് പകരം പുതിയത് വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി കണക്കാനാകും. പുതിയ ആസ്തികളുടെ തേയ്മാനവും ചിലവായി കൂട്ടാം. അടുത്ത തവണ റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോൾ ഈ ചിലവുകൂടി പരിഗണിക്കും. എത്രകൂടമെന്നതിൽ ഇപ്പോൾ വ്യക്തതയില്ല. 

അതേസമയം വൈദ്യുതി വിതരണം മുടങ്ങിയ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ വേഗം പുരോഗമിക്കുന്നു. പ്രളയത്തിൽ ഓഫാക്കിയ 50 സബ്സ്റ്റേഷനുകളിൽ 3 എണ്ണമൊഴികെ എല്ലാം പ്രവർത്തനം തുടങ്ങി. വൈദ്യുതി മുടങ്ങിയ 25 ലക്ഷത്തിലധികം വീടുകളിൽ ഇനി മുപ്പതിനായിരം കൂടിയേ പുനസ്ഥാപിക്കാനുള്ളു. വെള്ളം ഇനിയും പൂർണ്ണമായി ഇറങ്ങിയിട്ടില്ലാത്ത ആലപ്പുഴ ജില്ലയിലാണ് വൈദ്യതി വിതരണം പുനസ്ഥാപിക്കാത്ത വീടുകൾ കൂടുതൽ.