ടെക് മഹീന്ദ്രയുടെ ക്യാംപസ് പൂർത്തിയാകുമ്പോൾ 2000 തൊഴിലവസരങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നിസാനു പിന്നാലെ ഐടി കമ്പനിയായ ടെക് മഹീന്ദ്രയും കേരളത്തിൽ ചുവടുറപ്പിക്കുന്നു. കമ്പനിയുടെ ഐടി സെന്റർ തുടങ്ങാൻ ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ ഐടി ബിൽഡിംഗിൽ 12,000 ചതുരശ്രയടി സ്ഥലം അനുവദിച്ചു.
മൂന്ന് മാസത്തിനകം തിരുവനന്തപുരത്ത് ഓഫീസ് പ്രവർത്തനം തുടങ്ങും. തുടക്കത്തിൽ 200 പേർക്ക് തൊഴിൽ കിട്ടുമെന്നും, സ്വന്തം ക്യാംപസ് പൂർത്തിയാകുമ്പോൾ 2000 തൊഴിലവസരങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
