അട്ടാരി അതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നടന്നാൽ രത്തൻ കുർദ്ദ് എന്ന ഗ്രാമത്തിലെത്താം.. വിളഞ്ഞ് നിൽക്കുന്ന നെൽ വയലുകൾക്കിടയിലൂടെയുള്ള പാതയിലൂടെ ഏറെ ദൂരം നടന്നാണ് ഞങ്ങൾ അവതാർ സിംഗിനെ കണ്ടത്. പണിയിടത്ത് നിന്നും അദേഹം ഞങ്ങളുടെ അടുത്തെത്തി.
പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണവും പാക് പ്രകോപനവുമെല്ലാം അവ്താർ സിംഗ് അടക്കമുള്ള രത്തൻ കുർദ്ദ് ഗ്രാമവാസികളുടെ നെഞ്ചിൽ ഭയമാണ് സൃഷ്ടിക്കുന്നത്. 1971ലെ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് അവ്താർ സിംഗും കുടുംബവും.
1971ലെ യുദ്ധത്തിന് ശേഷം അതർത്തി രക്ഷാ സേന തീർത്ത ബണ്ടും,ബങ്കറുകളും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കാണിക്കുമ്പോഴും യുദ്ധം വേണ്ട എന്ന് അദേഹം ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
