കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്.

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ബസ് സ്റ്റാൻഡിൽ സ്ഫോടനം. ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യം മേഖലയിൽ തെരച്ചിൽ ശക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred