Asianet News MalayalamAsianet News Malayalam

ആറളം ഫാമിൽ വീണ്ടും ആന ചരിഞ്ഞു; ഇതുവരെ ഫാമിൽ ചരിഞ്ഞത് അഞ്ച് ആനകൾ

ഫാമിലെ അഞ്ചാം ബ്ലോക്കിൽ ആണ്  ഒരാഴ്ച പഴക്കമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തിൽ  ഉൾപ്പെട്ട പതിനഞ്ച് വയസ്സ് പ്രായമുള്ള കൊമ്പനാനയാണിത്

again elephant died in aaralam farm
Author
Thiruvananthapuram, First Published Jan 31, 2019, 4:34 PM IST

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയെ  ചരിഞ്ഞനിലയിൽ കണ്ടെത്തി. ഫാമിലെ അഞ്ചാം ബ്ലോക്കിലാണ്  ഒരാഴ്ച പഴക്കമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തിൽ  ഉൾപ്പെട്ട പതിനഞ്ച് വയസ്സ് പ്രായമുള്ള കൊമ്പനാനയാണിത്.    

രാവിലെ ഫാമിലെത്തിയ തൊഴിലാളികൾ ദുർഗന്ധം കാരണം കശുമാവിൻ തോപ്പിൽ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടാനയുടെ ജഡം കണ്ടത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 

പഴക്കം മൂലം ഒരു കൊമ്പ് വേർപെട്ട നിലയിലാണ് ജഡം കൊമ്പനാനയുടെ കണ്ടെത്തിയത്. മാസങ്ങളായി ഫാമിനുള്ളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.

"

ഇപ്പോൾ ചരിഞ്ഞ ഈ കൊമ്പനാനയടക്കം ഇതുവരെ അഞ്ച് ആനകളാണ് ആറളം ഫാമിനകത്ത് ചരിഞ്ഞത്.  മുൻപ് ഏഴാം  ബ്ലോക്കിലും, നാലാം ബ്ലോക്കിലും, ആനമുക്കിലും, സ്കൂളിന് സമീപത്തുമായി ആനകൾ ചരിഞ്ഞിരുന്നു.
 

Follow Us:
Download App:
  • android
  • ios