മലപ്പുറം: മലപ്പുറം വഴിക്കടവിൽ വനാതിർത്തിയോട് ചേർന്നുള്ള താന്നിക്കടവിൽ മാവോയിസ്റ്റുകളെത്തി. തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ നിന്ന് അരിയും ശേഖരിച്ചാണ് മടങ്ങിയത്. ലഘുലേഘകളും വിതരണം ചെയ്തു.

ഇന്നലെ രാത്രി 11 മണിക്കെത്തിയ ഇവർ ഒരു മണിക്കൂർ കോളനിയിലുണ്ടായിരുന്നു. പൊലീസും തണ്ടർബോൾട്ടും പുലർച്ചെ മുതൽ തെരച്ചിൽ തുടങ്ങി. വഴിക്കടവിന് സമീപം മഞ്ചക്കോടും രണ്ട് ദിവസം മുമ്പ് മാവോയിസ്റ്റുകൾ എത്തിയിരുന്നു.