അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടനിലക്കാരൻ രാജീവ്‌ രാജീവ് സക്സേനയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. ദുബായ് കേന്ദ്രമായുള്ള മെട്രിക്സ് ഹോൾഡിങ്‌സ് ഡയറക്ടർ ആണ് സക്‌സേന.

ദില്ലി: അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ ഇന്ത്യയ്ക്ക് കൈമാറി. രാവിലെ ദുബായിലെ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു. സക്സേനയുടെ അഭിഭാഷകരാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ദുബായ് കേന്ദ്രമായി പ്രവര‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിങ്സ് ഡയറക്ടറാണ് സക്സേന. കേസില്‍ പ്രതി ചേര്‍ത്തതോടെ സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. പിന്നാലെയാണ് സക്സേനയെ യുഎഇ ഇന്ത്യക്ക് കൈമാറിയത്. നേരത്തെ ഇടപടിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ദുബായ് ഇന്ത്യക്ക് കൈമാറിയിരുന്നു. വെസ്റ്റലാന്‍റ് ഇടപാടിന്‍റെ മറവില്‍ പല വിദേശ കമ്പനികളും കണക്കില്‍പെടാത്ത കള്ളപ്പണം വെളുപ്പിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍.