അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷെൽ മുങ്ങിയെന്ന് റിപ്പോർട്ട്. യുഎഇ കോടതി മിഷെലിനെ ഇന്ത്യയ്ക്കു കൈമാറാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ജാമ്യത്തിലുള്ള മിഷെലിനെ കാണാനില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.  

ദില്ലി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷെൽ മുങ്ങിയെന്ന് റിപ്പോർട്ട്. യുഎഇ കോടതി മിഷെലിനെ ഇന്ത്യയ്ക്കു കൈമാറാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ജാമ്യത്തിലുള്ള മിഷെലിനെ കാണാനില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

ക്രിസ്ത്യൻ മിഷേലിനെ കൈമാറുന്ന കാര്യത്തിൽ യുഎഇ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വിധിക്ക് പിന്നാലെ അറിയിച്ചിരുന്നു. മിഷെലിന് മേൽക്കോടതിയിൽ അപ്പീലിനുള്ള അവസരം കിട്ടിയേക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നുണ്ട്. ഇതിനിടയിലാണ് മിഷെലിനെ കാണാനില്ലെന്ന് അഭിഭാഷകന്‍ അറയിച്ചിരിക്കുന്നത്.

മിഷെലിനെ ഇന്ത്യയ്ക്ക് കൈമാറാൻ യഎഇ കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. ഉത്തരവിന്‍റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അന്തിമ തീരുമാനം എടുത്ത് ഇന്ത്യയെ അറിയിക്കേണ്ടതെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.