ഗുജറാത്ത്: ഗുജറാത്തില്‍ കഴിഞ്ഞ രണ്ടാഴ്ച അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. രാജ്യസഭാ സീറ്റില്‍ തന്നെ തോല്‍പിക്കാന്‍ അമിത് ഷാ വൈരാഗ്യത്തോടെ പെരുമാറിയത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

രാജ്യത്ത് മിക്ക സംസ്ഥാനത്തും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ വിജയം. ഗോവയിലും അരുണാചലിലും ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന് തിരിച്ചടിയാണിത്. ഗുജറാത്ത് മോദിയുടെയോ അമിത്ഷായുടെയോ അല്ല ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാടാണെന്നും അഹമ്മദ് പട്ടേല്‍