ശ്രീനിവാസൻ എഐസിസി മാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ച ആളാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല.
തിരുവനന്തപുരം:എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെതിരായ ആരോപണങ്ങൾ കോണ്‍ഗ്രസ് തള്ളി. ശ്രീനിവാസൻ എഐസിസി മാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ച ആളാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല. വി.എം.സുധീരന്‍റെ എഫ്ബി പോസ്റ്റ് കണ്ടിട്ടില്ല. റോബർട്ട് വദ്രയുമായി ശ്രീനിവാസന് ബന്ധമുണ്ടെന്ന ആരോപണം മാധ്യമ സൃഷ്ടി മാത്രമെന്നും സുർജെവാല പറഞ്ഞു.
പുതിയ എഐസിസി ജനറല്‍ സെക്രട്ടറി നിയമനത്തില്‍ വി.എം സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു ശ്രീനിവാസൻ എഐസിസി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞതെന്നാണ് സുധീരന്‍ പറഞ്ഞത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
