സൗന്ദര്യം കൂടിപ്പോയ ജീവനക്കാരനില്‍ നിന്നും ശമ്പളത്തിന്റെ പത്തു ശതമാനം പിഴയീടാക്കി വിമാനക്കമ്പനി 

സൗന്ദര്യവും ശമ്പളവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് കരുതുന്നുണ്ടെങ്കില്‍ ഉണ്ടെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. സൗന്ദര്യം കൂടിപ്പോയതിന് മാസ ശമ്പളത്തില്‍ നിന്ന് പത്തു ശതമാനമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പിഴയീടാക്കിയത്. 

ഷാമിന്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 25 കാരനായ ടെക്നീഷ്യനാണ് സൗന്ദര്യം ശാപമായത്. ഹെഡ്സെറ്റും കൂളിങ് ഗ്ലാസും ധരിച്ച് വിമാനത്തിന് അരികിലൂടെ നടന്നു വരുന്ന യുവാവിന്റെ വീഡിയോ വിമാനത്തിലെ ഒരു യാത്രക്കാരിയാണ് ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പുറത്തായി അല്‍പ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി. 

വീഡിയോ വൈറലായതോടെയാണ് വസ്ത്രധാരണച്ചട്ടം കൃത്യമായി പാലിക്കാത്തതിന് യുവാവില്‍ നിന്ന് ശമ്പളത്തിന്റെ പത്ത് ശതമാനം പിഴയീടാക്കാന്‍ വിമാനക്കമ്പനി തീരുമാനിക്കുന്നത്.