ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജുവര്‍ഗ്ഗീസും മാപ്പുപറഞ്ഞു. ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലാണ് അജു വര്‍ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. കേസില്‍ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും എന്നാല്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമാണ് അജു വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

നടിയുടെ പേര് ചുവടെയുള്ള പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്നും അത് തിരുത്തുന്നുവെന്നും അജു പറഞ്ഞ അജു നടിയോട് മാപ്പ് ചോദിച്ചു. അജുവിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സഹപ്രവത്തകയുടെ (നടി) പേര് ഫേസ്ബുക് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തിൽ അത് തിരുത്തുന്നുവെന്നും നടിയോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് അജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇരയായ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറഞ്ഞ നടന്‍ സലീംകുമാറും കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.