നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ മലപ്പുറം ആര്‍ആര്‍എഫിലെ സേനാംഗങ്ങളെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം എ ആര്‍ ക്യമ്പില്‍ നിന്നും ആയുധങ്ങളെടുത്താണ് രാവിലെ സേനാംഗങ്ങള്‍ പുറപ്പെടുന്നത്. ഇന്ന് ജോലിക്കെത്തിയ പ്രേം കുമാറെന്ന പൊലീസുകാരന്‍ എ കെ 47 തോക്കും തിരുകളും വാങ്ങിയ ശേഷം പുറത്തേക്കിറങ്ങി. മാഗസിന്‍ തോക്കില്‍ ഘടിപ്പിച്ച ശേഷം തോക്കു വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അഞ്ചു റൗണ്ട് വെടിപൊട്ടിയത്. വെടിയൊച്ച കേട്ട് പൊലീസുകാര്‍ നടുങ്ങി. ആകാശകത്തേക്കാണ് തിരകള്‍ പോയത്. തലനാരിക്ക് വന്‍ ദുരന്തം ഒഴിവായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. തോക്കു വൃത്തിയാക്കുന്ന സമയം എടുക്കേണ്ട മുന്‍കരുതിലെ പിഴവാണ് വെടിപൊട്ടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. എം എസ്‌ പി കമാന്‍ഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.