ദില്ലി: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചുവെന്ന് ഏകെ ആന്റണി. പരസ്യപ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പരിക്കേല്‍പ്പിച്ചു. പരസ്യപ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്നും ഏകെ ആന്റണി ദില്ലിയില്‍ പറഞ്ഞു. കേരളത്തില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയാണ്.