തിരുവനന്തപുരം: ഫോൺ കെണിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടെ ഗവര്‍ണര്‍ സത്യവാചകം ചെല്ലിക്കൊടുത്തു. മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷം വിട്ടുനിന്നു.
മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് ശശീന്ദ്രന്‍റെ തിരിച്ചുവരവ്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ചൊവ്വാഴ്ച്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരികെ എത്തണമെന്നും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.
