കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ജനുവരി അഞ്ചിലേക്കാണ് ഹര്‍ജി മാറ്റിവച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
എന്നാല്‍ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. എന്‍സിപിക്കായി വീണ്ടും മന്ത്രിയാകാന്‍ തയാറെടുക്കുന്ന ശശീന്ദ്രന് ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാണ്.
